ഒറ്റത്തവണ തീർപ്പാക്കൽ: കാലാവധി ദീർഘിപ്പിച്ചു
Wednesday, September 30, 2020 12:23 AM IST
തിരുവനന്തപുരം: ആധാരങ്ങളുടെ അണ്ട ർവാല്യുവേഷൻ ഒറ്റത്തവണ തീർപ്പാക്കൽ, ചാരിറ്റബിൾ സൊസൈറ്റികളുടെ കുടിശിക ഫയലിംഗിന്റെ ഒറ്റത്തവണ തീർപ്പാക്കൽ എന്നിവ മാർച്ച് 31 വരെ ദീർഘിപ്പിച്ചതായി പൊതുമരാമത്ത്, രജിസ്ട്രേഷൻ മന്ത്രി ജി.സുധാകരൻ അറിയിച്ചു.
ആധാരങ്ങൾ വിലകുറച്ച് കാണിച്ച് രജിസ്ട്രർ ചെയ്തതിനെതുടർന്ന് അണ്ടർ വാല്യുവേഷൻ നടപടികൾ സ്വീകരിച്ചിട്ടുള്ള കേസുകളിൽ തുക അടയ്ക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവാധി സെപ്തംബർ 30 വരെയായിരുന്നു.