ഐഎഎസ് നേടാൻ തെറ്റായ സർട്ടിഫിക്കറ്റ്: ആസിഫിൽ നിന്നു വിശദീകരണം തേടും
Friday, September 25, 2020 1:21 AM IST
തിരുവനന്തപുരം:ഐഎഎസ് നേടാൻ തെറ്റായ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയിൽ തലശേരി മുൻ സബ് കളക്ടർ ആസിഫ്.കെ. യൂസഫിൽ നിന്ന് വിശദീകരണം തേടും. തെറ്റായ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണു ആസിഫിൽനിന്നു വിശദീകരണം തേടാൻ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിനെ സർക്കാർ ചുമതലപ്പെടുത്തി ഉത്തരവിറക്കിയത്.