പാ​ലാ സെ​ന്‍റ് ജോ​സ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് ഉ​ന്ന​ത വി​ജ​യം
Tuesday, September 22, 2020 12:33 AM IST
പാ​​ലാ: എ​പി​ജെ അ​​ബ്ദു​​ള്‍ ക​​ലാം സാ​​ങ്കേ​​തി​​ക ശാ​​സ്ത്ര സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യു​​ടെ കീ​​ഴി​​ലു​​ള്ള പാ​​ലാ സെ​​ന്‍റ് ജോ​​സ​​ഫ് എ​​ന്‍​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് ബി​​ടെ​​ക് പ​​രീ​​ക്ഷ​​യി​​ല്‍ 98.65 ശ​​ത​​മാ​​നം വി​​ജ​​യം ക​​ര​​സ്ഥ​​മാ​​ക്കി.

പ​​രീ​​ക്ഷ എ​​ഴു​​തി​​യ 373 കു​​ട്ടി​​ക​​ളി​​ല്‍ 368 പേ​​രും വി​​ജ​​യി​​ച്ചു. സി​​വി​​ല്‍ എ​​ന്‍​ജി​​നി​​യ​​റിം​​ഗ്, ഇ​​ല​​ക്‌​ട്രി​​ക്ക​​ല്‍ എ​​ന്‍​ജി​​നി​​യ​​റിം​​ഗ്, ഇ​​ന്‍​സ്ട്ര​​മെ​​ന്‍റേ​​ഷ​​ന്‍ എ​​ന്‍​ജി​​നി​​യ​​റിം​​ഗ് എ​​ന്നീ ബ്രാ​​ഞ്ചു​​ക​​ളി​​ല്‍ നൂ​​റു ശ​​ത​​മാ​​ന​​മാ​​ണു വി​​ജ​​യം. ഉ​​ന്ന​​ത​വി​​ജ​​യം നേ​​ടി​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ളെ കോ​​ള​​ജ് ര​​ക്ഷാ​​ധി​​കാ​​രി ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, ചെ​​യ​​ര്‍​മാ​​ന്‍ മോ​​ൺ. ജോ​​സ​​ഫ് മ​​ലേ​​പ​​റ​​മ്പി​​ൽ, മാ​​നേ​​ജ​​ര്‍ ഫാ. ​​മാ​​ത്യു കോ​​രം​​കു​​ഴ, പ്രി​​ന്‍​സി​​പ്പ​​ൽ ഡോ. ​​ജെ. ഡേ​​വി​​ഡ്, വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ൽ ഡോ. ​​മ​​ധു​​കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ അ​​ഭി​​ന​​ന്ദി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.