ഭീകരവാദികളുടെ സാന്നിധ്യം അറിയാത്തത് ഗുരുതര വീഴ്ച: മുല്ലപ്പള്ളി
Sunday, September 20, 2020 12:06 AM IST
തിരുവനന്തപുരം: അൽ-ക്വയ്ദ ഭീകരവാദികളുടെ സാന്നിധ്യം സംസ്ഥാനത്തുണ്ടായിട്ടും ഇന്റലിജൻസും പോലീസും അറിയാതിരുന്നതു ഗുരുതരവീഴ്ചയെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആഭ്യന്തരവകുപ്പ് പൂർണമായി പരാജയപ്പെട്ടു. ഭീകരവാദികൾക്കു വളക്കൂറുള്ള മണ്ണാക്കി സിപിഎം ഭരണം കേരളത്തെ മാറ്റി. രാജ്യദ്രോഹ ശക്തികൾക്ക് എപ്പോൾ വേണമെങ്കിലും കേരളത്തിൽ വന്നുപോകാമെന്ന അപകടകരമായ സ്ഥിതിയാണ്.
വിശുദ്ധ മതഗ്രന്ഥങ്ങളെ മതപരമായ വികാരം ഇളക്കി വിടാൻ ഉപയോഗിക്കുന്നത് അത്യന്തം അപകടകരമാണ്. വിശ്വാസികളെ തെറ്റിധരിപ്പിക്കാനുള്ള സിപിഎം നീക്കം ജനം തള്ളുമെന്നും മുല്ലപ്പള്ളി പറഞ്ഞു.