ജലീൽ ഒരു തെറ്റും ചെയ്തിട്ടില്ല: മുഖ്യമന്ത്രി
Friday, September 18, 2020 12:50 AM IST
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനു പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി. ഇന്നലെ എന്‍ഐഎ മന്ത്രിയെ ചോദ്യം ചെയ്ത ശേഷവും മുഖ്യമന്ത്രി ജലീലിനു പൂര്‍ണ പിന്തുണയാണ് പ്രഖ്യാപിച്ചത്. എല്ലാവരും കൂടി ഒത്തുചേര്‍ന്നു മന്ത്രി ജലീലിനെ ആക്രമിക്കുകയാണെന്നും മന്ത്രി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജലീലിന്റെ മടിയില്‍ കനമില്ല എന്നതുകൊണ്ടാണ് അദ്ദേഹം നേരെ പോയി കാര്യങ്ങള്‍ പറഞ്ഞത്. ജലീലിനോ ജലീലിന്റെ ഓഫീസിനോ തെറ്റു പറ്റിയതായി കരുതുന്നില്ല. അന്വേഷണം ആ വഴിക്ക് നടക്കട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.