കരിപ്പൂരിൽ തകർന്ന ഐഎൽഎസ് പുനഃസ്ഥാപിക്കുന്നു
Wednesday, August 12, 2020 12:50 AM IST
കൊണ്ടോട്ടി: കരിപ്പൂരിൽ വിമാന അപകടത്തിൽ തകർന്ന ഇൻസ്ട്രുമെന്റർ ലാൻഡിംഗ് സിസ്റ്റത്തിന്റെ(ഐഎൽഎസ്)തകരാർ ഒരാഴ്ചയ്ക്കുളളിൽ പരിഹരിക്കാനാണ് ശ്രമം. വെള്ളിയാഴ്ച അപകടത്തിൽ പെട്ട വിമാനം ഐഎൽഎസിന്റെ ആന്റിനകളും തകർത്താണു നിലം പൊത്തിയത്. കരിപ്പൂരിൽ വിമാന ലാൻഡിംഗിനെ സഹായിക്കുന്ന യന്ത്രമാണ് ഐഎൽഎസ്.
രണ്ട് ഐഎൽഎസുകളാണ് കരിപ്പൂരിലുളളത്. ഇതിൽ കിഴക്കു ഭാഗത്ത് സ്ഥാപിച്ച ഐഎൽഎസ് ആന്റിനകളാണു തകർന്നത്.