വൈദ്യുതി ബോർഡിന്റെ അണക്കെട്ടുകളിൽ 61 ശതമാനം ജലം
Wednesday, August 12, 2020 12:50 AM IST
തിരുവനന്തപുരം: കാലവർഷം ദുർബലമായതിനെത്തുടർന്ന് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതായും കെഎസ്ഇബിയുടെ 18 അണക്കെട്ടുകളിലായി 61 ശതമാനം ജലമുണ്ടെന്നും വൈദ്യുതി ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു. ഇന്നലെ 18 അണക്കെട്ടുകളിലുമായി 58.9 ശതമാനം ജലമാണുണ്ടായിരുന്നത്.
കെഎസ്ഇബിയുടെ ഡാം സുരക്ഷാ എൻജിനിയർമാരുടെ നേതൃത്വത്തിൽ നടക്കുന്ന ശക്തമായ നിരീക്ഷണം എല്ലാ അണക്കെട്ടുകളിലും 24 മണിക്കൂറും തുടരുകയാണ്. ഒരാഴ്ച മഴ പെയ്താലും കെഎസ്ഇബിയുടെ വലിയ അണക്കെട്ടുകൾക്കെല്ലാം ജലം ശേഖരിച്ചു നിർത്തുവാനുള്ള സംഭരണശേഷിയുള്ളതായും വൈദ്യുതി ബോർഡ് അറിയിച്ചു.