കാണാതായവരിൽ 19 പേർ വിദ്യാർഥികൾ
Sunday, August 9, 2020 1:05 AM IST
മൂന്നാർ: കാണാതായവരിൽ ലയങ്ങളിലെ 19 വിദ്യാർഥികളും. മൂന്നാർ ലിറ്റിൽ ഫ്ളവർ സ്കൂളിൽ പഠിക്കുന്നവരാണ് ഇവരിൽ ഏറെയും. ലാവണ്യ, ഹേമ (പത്താം ക്ലാസ്), വിദ്യ, വിനോദിനി(9), ജനനി, രാജലക്ഷ്മി(8), പ്രിയദർശനി(1) എന്നിവരാണവർ.
മൂന്നാർ ഗവ.സ്കൂളിലെ ജഗദീശ്വരി (എട്ടാംക്ലാസ്), കൊരണ്ടക്കാട് കാർമൽഗിരി സ്കൂളിൽ പഠിക്കുന്ന ലക്ഷശ്രീ(4), അശ്വതിരാജ്(1), രാജമല എഎൽപിഎസിലെ ലക്സാണ(2), വിജയലക്ഷ്മി, വിഷ്ണു(3), ചിന്നക്കനാൽ ഫാത്തിമ മാതാ സ്കൂളിലെ ജോഷ്വ, സഞ്ജയ്(9),സിന്ധുജ,കൗസിക,ശിവരഞ്ജിനി(10) എന്നിവരുമാണ് ദുരന്തത്തിൽപ്പെട്ടത്.
ഇതിൽ സിന്ധുജയുടെ മൃതദേഹം മാത്രമാണ് കണ്ടെത്തിയത്.