ഹയർസെക്കൻഡറി പരീക്ഷാ ഫലം 85.13% വിജയം
Thursday, July 16, 2020 1:23 AM IST
തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷയിൽ 85.13 ശതമാനം വിദ്യാർഥികൾ ഉപരിപഠന യോഗ്യത നേടി. പരീക്ഷ എഴുതിയ 375655 വിദ്യാർഥികളിൽ 319782 പേരാണ് ഉപരിപഠനയോഗ്യരായത്. കഴിഞ്ഞ വർഷത്തെ വിജയശതമാനം 84.33 ആയിരുന്നു.234 വിദ്യാർഥികൾ 1200 ൽ 1200 സ്കോറും നേടി. ഏറ്റവും കൂടിയ വിജയശതമാനം സ്വന്തമാക്കിയ ജില്ല എറണാകുളം- 89.02 ശതമാനം. കുറവ് കാസർഗോഡ് 78.68 ശതമാനം .
18510 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 14195 പെണ്‍കുട്ടികളും 4315 ആണ്‍കുട്ടികളും. 31605 പേർ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡോ അതിനു മുകളിലോ നേടിയപ്പോൾ 41904 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും ബി പ്ലസ് ഗ്രേഡോ അതിനു മുകളിലോ കരസ്ഥമാക്കി. 57508 പേർക്ക് എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിനു മുകളിലോ ലഭിച്ചപ്പോൾ77034 പേർക്കാണ് സി പ്ലസ് ഗ്രേഡോ അതിനു മുകളിലോ ലഭിച്ചത്.