മുഖ്യമന്ത്രിക്കു ഘടകകക്ഷികളുടെ പിന്തുണയില്ല: കെ. മുരളീധരന്
Thursday, July 16, 2020 1:23 AM IST
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്നു വാദിക്കുമ്പോഴും മുഖ്യമന്ത്രിക്ക് എല്‍ഡിഎഫിലെതന്നെ ഘടകകക്ഷികളുടെ പിന്തുണ ലഭിക്കുന്നില്ലെന്നു കെ. മുരളീധരന് എംപി. മുഖ്യമന്ത്രിയെ ന്യായീകരിച്ച് ഒരു ഘടകകക്ഷിയും ഇതുവരെ രംഗത്തെത്തിയിട്ടില്ല- അദ്ദേഹം പറഞ്ഞു.
റംസാന് കിറ്റിനെക്കുറിച്ച് സംസാരിക്കാനാണ് ഫോണ്‍ വിളികള്‍ നടത്തിയിട്ടുള്ളതെന്നാണ് മന്ത്രി കെ.ടി. ജലീല്‍ പ്രതികരിച്ചത്. മേയ് 24ന് ആയിരുന്നു ചെറിയ പെരുന്നാള്‍. കിറ്റിനെക്കുറിച്ചു സംസാരിക്കാന്‍ വിളിച്ചത് ജൂണ്‍ ഒന്നിനാണ്. ഭരണപരമായ കാര്യങ്ങള്‍ക്ക് താന്‍ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്ത ജലീലാണ് നിരവധി തവണ കേസിലെ പ്രതിയെ വിളിച്ചിട്ടുള്ളതെന്നും മുരളീധരൻ പറഞ്ഞു.