കോവിഡ്: ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ എംപിമാരും എംഎൽഎമാരും
Wednesday, May 27, 2020 12:21 AM IST
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ എംപിമാരുടെയും എംഎൽഎമാരുടെയും യോഗത്തിൽ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടത്തിയ വീഡിയോ കോണ്‍ഫറൻസിലാണ് ഈ തീരുമാനം .
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തിൽ നടക്കുന്ന കമ്മിറ്റികൾക്കു വേണ്ട മാർഗനിർദേശവും സഹായങ്ങളും എംപിമാരും എംഎൽഎമാരും നൽകണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പത്തിന നിർദേശങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവതരിപ്പിച്ചു. മൂന്നു പേർ ഒഴികെ മുഴുവൻ മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.