ഭക്ഷ്യയോഗ്യമല്ലാത്ത 7,557 കിലോഗ്രാം മത്സ്യം നശിപ്പിച്ചു
Thursday, April 9, 2020 12:44 AM IST
തിരുവനന്തപുരം: ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളിൽ ഉപയോഗ ശൂന്യമായ 7557.5 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്താകെ 184 കേന്ദ്രങ്ങളിലാണ് ഇന്നലെ പരിശോധന നടത്തിയത്. 15 വ്യക്തികൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.
ഭക്ഷണ വസ്തുക്കളിൽ മായം കലർത്തുന്നത് ഗുരുതരമായ കുറ്റമാണെന്ന് മന്ത്രി പറഞ്ഞു.ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷൻ സാഗർ റാണിയിൽ ശനിയാഴ്ച 165 പരിശോധനകളിലൂടെ 2865 കിലോഗ്രാം മത്സ്യവും തിങ്കളാഴ്ച 187 പരിശോധനകളിലൂടെ 15,641 കിലോഗ്രാം മത്സ്യവും ചൊവ്വാഴ്ച 17,018 കിലോഗ്രാം മത്സ്യവും പിടിച്ചെടുത്തിരുന്നു. ഈ സീസണിൽ ആകെ 43,081 കിലോഗ്രാം മത്സ്യം പിടികൂടി.