ക്വാ​റ​ന്‍റൈ​നി​ല്‍ പാ​ട്ടൊ​രു​ക്കി റോ​മി​ലെ മ​ല​യാ​ളി വൈ​ദി​ക​ര്‍
Saturday, April 4, 2020 1:03 AM IST
കൊ​ച്ചി: മു​റി​ക​ള്‍​ക്കു​ള്ളി​ലൊ​തു​ങ്ങു​ന്ന ക്വാ​റന്‍റൈ​ന്‍ നാ​ളു​ക​ളി​ല്‍ മ​നോ​ഹ​ര​മാ​യ പാ​ട്ടൊ​രു​ക്കി റോ​മി​ലെ മ​ല​യാ​ളി വൈ​ദി​ക​ര്‍. ത​ങ്ങ​ള്‍ താ​മ​സി​ക്കു​ന്നി​ട​ത്തു​നി​ന്നു പു​റ​ത്തി​റ​ങ്ങാ​തെ ഒ​രു​ക്കി​യ "ഹീ​ല്‍ അ​സ് ഓ ​ലോ​ര്‍​ഡ്'' എ​ന്ന വീ​ഡി​യോ ഗാ​നം രാ​ജ്യാ​തി​ര്‍​ത്തി​ക​ള്‍ ഭേ​ദി​ച്ചു യു​ട്യൂ​ബി​ല്‍ ഇ​പ്പോ​ള്‍ ഹി​റ്റാ​ണ്.

ഓ​റി​യ​ന്‍റ​ല്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ സ്‌​കോ​ള​ര്‍​ഷി​പ്പോ​ടു​കൂ​ടി റോ​മി​ലെ ഡ​മ​ഷീ​നോ കോ​ള​ജി​ല്‍ ഉ​ന്ന​ത​പ​ഠ​നം ന​ട​ത്തു​ന്ന സീ​റോ മ​ല​ബാ​ര്‍, സീ​റോ മ​ല​ങ്ക​ര റീ​ത്തു​ക​ളി​ലെ എ​ഴു​പ​തോ​ളം വൈ​ദി​ക​രാ​ണു പാ​ട്ടി​നു പി​ന്നി​ല്‍.

എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​താം​ഗമായ ഫാ. ​നി​ബി​ന്‍ കു​രി​ശു​ങ്ക​ല്‍ ആണ് പാട്ടിന്‍റെ വ​രി​ക​ളെ​ഴു​തി​യത്. സ​ഹ​പാ​ഠി​ക​ളാ​യ ഫാ. ​റെ​നി​ല്‍ കാ​ര​ത്ത​റ​​യ്ക്കും ഫാ. ​പോ​ള്‍ റോ​ബി​നും ഒപ്പം ചേ​ര്‍​ന്ന് ഈ​ണവു​മൊ​രു​ക്കി. ഫാ. ​നി​ബി​ന്‍റെ സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ലു​ള്ള സു​ഹൃ​ത്ത് ജി​യോ ഏ​ബ്ര​ഹാ​മി​നു പാ​ട്ട് അ​യ​ച്ചു​കൊ​ടു​ത്തു. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം കാ​ത​റി​ന്‍ സി​മ്മെ​ര്‍​മാ​നും ഇ​യാ​ന്‍ ജെ​യ്ദ​നും ചേ​ര്‍​ന്നു പാ​ട്ടി​നു ശ​ബ്ദം ന​ല്‍​കി. ഓ​ര്‍​ക്ക​സ്ട്രേ​ഷ​ന്‍ സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി.


റോ​മി​ലെ കോ​ള​ജ് കാ​മ്പ​സി​നോ​ടു ചേ​ര്‍​ന്നു​ള്ള താ​മ​സ​സ്ഥ​ല​ത്തും ചു​റ്റു​പാ​ടു​ക​ളി​ലു​മാ​യി ഗാ​ന​ത്തി​ന്‍റെ വീ​ഡി​യോ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി. ഫാ. ​ജെ​റി അ​ല​ക്സ് കാ​മ​റ​യും ഫാ. ​ജോ​ബി​ന്‍​സ് എ​ഡി​റ്റിം​ഗും ന​ട​ത്തി. ക്വാ​റ​ന്‍റൈ​ന്‍ നി​യ​മ​ങ്ങ​ള്‍ പാ​ലി​ച്ചായിരുന്നു ഗാ​ന​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​വും അ​നു​ബ​ന്ധ ജോ​ലി​ക​ളും.

കോ​ള​ജ് റെ​ക്ട​ര്‍ ഒ​സി​ഡി വൈ​ദി​ക​നാ​യ റ​വ.​ ഡോ. വ​ര്‍​ഗീ​സ് കു​രി​ശു​ത​റ പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. യു​ട്യൂ​ബ് ലി​ങ്ക്: youtu.be/P2dZgfpeArE

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.