കാസർഗോഡ്: ചികിത്സ കിട്ടാതെ ഇന്നലെ രണ്ട് മരണം
Wednesday, April 1, 2020 12:55 AM IST
കാസര്‍ഗോഡ്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ തലപ്പാടിയില്‍ കര്‍ണാടക അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് വിദഗ്ധ ചികിത്സ കിട്ടാതെ ഇന്നലെ രണ്ടുപേർകൂടി മരിച്ചു. മഞ്ചേശ്വരത്തെ ശേഖർ (49), ബേബി (55) എന്നിവരാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇരുവരും. ഇതോടെ അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് വിദഗ്ധ ചികിത്സ കിട്ടാതെ കാസർഗോഡ് മരിച്ചവരുടെ എണ്ണം ഏഴായി.