വിദ്യാഭ്യാസ സ്ഥാപനങ്ങൾ അപേക്ഷ ക്ഷണിക്കരുത്
Tuesday, March 31, 2020 12:06 AM IST
തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേയ്ക്ക് അഡ്മിഷനുള്ള അപേക്ഷകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇപ്പോൾ ക്ഷണിക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ലോക്ക് ഡൗണ്‍ കഴിഞ്ഞു ചർച്ച ചെയ്യാം.
ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത അധ്യയന വർഷത്തെ പ്രവേശനത്തിനായി ഓണ്‍ലൈൻ അപേക്ഷകൾ ക്ഷണിച്ചതായി ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്: അദ്ദേഹം പറഞ്ഞു.