സംസ്ഥാനത്ത് 19 വൈറസ് ബാധിതർ കൂടി
Friday, March 27, 2020 1:03 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 19 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. കേരളത്തിൽ 137 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇന്നലെ കണ്ണൂരിൽ ഒന്പതു പേർക്ക് രോഗം സ്ഥിരീകരിച്ചു. കാസർഗോഡ്, മലപ്പുറം ജില്ലകളിൽനിന്നുള്ള മൂന്നുപേർക്കു വീതവും തൃശൂരിൽ രണ്ടുപേർക്കും ഇടുക്കി, വയനാട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
വിവിധ ജില്ലകളിലായി 1,02,003 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,01,402 പേർ വീടുകളിലും 601 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.