സിഗ്മ ദേശീയ വസ്ത്രമേള മാർച്ച് രണ്ടു മുതൽ
Wednesday, February 26, 2020 12:32 AM IST
കൊച്ചി: സൗത്ത് ഇന്ത്യൻ ഗാർമെന്റ്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് സിഗ്മ ദേശീയ വസ്ത്രമേള മാർച്ച് രണ്ടിന് ആരംഭിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മൂന്നു ദിവസങ്ങളിലായാണ് മേള. ഗാർമെന്റ് റീട്ടെയിലർമാർ, വസ്ത്ര നിർമാതാക്കൾ, കയറ്റുമതിക്കാർ, വിതരണക്കാർ, നിക്ഷേപകർ, സ്റ്റൈലിസ്റ്റുകൾ, ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങിയവരുടെ പങ്കാളിത്തമുണ്ടാകും. സിഗ്മ വാർഷികമാസികയുടെ പ്രകാശനവും മേളയോടനുബന്ധിച്ച് നടക്കും.