ബിസ്ലേരിയുടെ വികസന മുന്നേറ്റം; ഡീലർമാർക്ക് 200 ടെന്പോകൾ നൽകും
Thursday, January 23, 2020 11:18 PM IST
കൊച്ചി: ബിസ്ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് വളർച്ചാനിരക്ക് ഇരട്ടിയാക്കുന്നതിന്റെ ഭാഗമായി ഒന്നാം ഘട്ടത്തിൽ 200 ഡീലർമാർക്കു ടെന്പോവാനുകൾ സമ്മാനിക്കും. ബിസ്ലേരി കുപ്പിവെള്ളം ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ ബ്രാൻഡ് കന്പനിയാണ്.
ടെന്പോകളുടെ വിതരണത്തിന്റെ ആദ്യ ഘട്ടം മാത്രമാണ് ഇത്. വരും മാസങ്ങളിൽ കൂടുതൽ വിതരണക്കാർക്കു ടെന്പോകൾ നൽകും.