ഡോ. മോൻസണ് മാവുങ്കലിന് മാനവസേവ പുരസ്കാരം
Thursday, January 23, 2020 11:18 PM IST
കൊച്ചി: കോസ്മോസ് ഗ്രൂപ്പ് ചെയർമാൻ ഡോ. മോൻസണ് മാവുങ്കലിനു മാനവസേവ പുരസ്കാരം. കൊച്ചിയിൽ നടന്ന പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ മീറ്റിംഗിൽ മാനവ സേവ പുരസ്കാരം കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഡോ. മോൻസണ് മാവുങ്കലിനു സമ്മാനിച്ചു.
മുൻചീഫ് സെക്രട്ടറി ജിജി തോംസണ്, ഫാ. ജോയി കുത്തൂർ, ഡിഐജി എസ്. സുരേന്ദ്രൻ, ജോസ് പനച്ചിക്കൽ, ഷാഫി പാങ്ങോട്, അനിത പുല്ലയിൽ, ഡോ. ജോസ് കാനാട്ട് തുടങ്ങിയവർ സംബന്ധിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് മാനവസേവ പുരസ്കാരം. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അർഹനായ ഡിഐജി എസ്. സുരേന്ദ്രനെയും ചടങ്ങിൽ ആദരിച്ചു.