വി. ബലറാമിന്റെ സംസ്കാരം ഇന്ന്
Monday, January 20, 2020 12:04 AM IST
തൃശൂർ: കഴിഞ്ഞ ദിവസം അന്തരിച്ച കെപിസിസി ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ വി. ബലറാമിന്റെ സംസ്കാരം ഇന്നു നടക്കും. ഒൗദ്യോഗിക ബഹുമതികളോടെ പാറമേക്കാവ് ശാന്തിഘട്ടിലാണു സംസ്കാരം. വെസ്റ്റ്ഫോർട്ട് ഹൈടെക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ടിനു പൂങ്കുന്നം രാംനഗറിലുള്ള വസതിയിൽ എത്തിക്കും. പൊതുദർശനം കഴിഞ്ഞ് 10ന് ശാന്തിഘട്ടിലേക്കു കൊണ്ടുപോകും.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇന്നലെ ടി.എൻ. പ്രതാപൻ എംപിക്കൊപ്പം പൂങ്കുന്നത്തെ വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ എംപി, മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, കെ.സി. ജോസഫ് എംഎൽഎ തുടങ്ങിയവർ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കും.