കൊച്ചിയിൽ ഒന്നരക്കിലോ സ്വർണം പിടികൂടി
Friday, January 17, 2020 12:10 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 52 ലക്ഷം രൂപ വിലവരുന്ന ഒന്നരക്കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ഇന്നലെ പുലർച്ചെ ദുബായിൽനിന്ന് ഇൻഡിഗോ ഫ്ളൈറ്റിൽ വന്ന വയനാട് സ്വദേശിയിൽനിന്ന് ഒരു കിലോയും സൗദി ഫ്ളൈറ്റിൽ ജിദ്ദയിൽനിന്നു വന്ന മലപ്പുറം സ്വദേശിയിൽനിന്ന് അരക്കിലോ സ്വർണവുമാണ് പിടികൂടിയത്. ഒരു കിലോ സ്വർണം മിക്സിയുടെ മോട്ടോറിൽ ഉരുക്കിയൊഴിച്ച നിലയിലായിരുന്നു. അരക്കിലോ സ്വർണം ബ്ലൂടൂത്തിൽ ഒളിപ്പിച്ചനിലയിലായിരുന്നു.