കെഎൽസിഎ നേതൃസംഗമം നാളെ
Friday, November 22, 2019 11:40 PM IST
കൊച്ചി: ഡിസംബർ ഒന്നിന് നെയ്യാറ്റിൻകരയിൽ നടക്കുന്ന കെഎൽസിഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപത നേതൃസംഗമം നാളെ എറണാകുളം സെന്റ് ആൽബർട്സ് കോളജിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് ഉദ്ഘാടനം ചെയ്യും.
അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ അധ്യക്ഷത വഹിക്കും. കെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ് മുഖ്യപ്രഭാഷണം നടത്തും. ടി.ജെ. വിനോദ് എംഎൽഎ, മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടിയ ആദ്യ ഇന്ത്യക്കാരൻ ചിത്തരേശ് നടേശൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.