മൃതദേഹം സംസ്കരിക്കാൻ സംരക്ഷണം ആവശ്യപ്പെട്ടു
Friday, November 22, 2019 11:09 PM IST
കോലഞ്ചേരി: വടവുകോട് സെന്റ് മേരീസ് പള്ളിയിൽ മൃതദേഹം സംസ്കരിക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്സ് വികാരി ഫാ. കുര്യാക്കോസ് തണ്ണിക്കോട്ട് പുത്തൻകുരിശ് പോലീസിനെ സമീപിച്ചു. ഇന്നലെ മരിച്ച യാക്കോബായ വിഭാഗത്തിലെ ഇടവകാംഗം മുപ്പലാശേരിൽ ഷൈജുവിന്റെ മൃതദേഹം സംസ്കരിക്കാൻ തനിക്കാണ് അവകാശമെന്നു ചൂണ്ടിക്കാട്ടിയാണ് വികാരി പോലീസിന് അപേക്ഷ നൽകിയത്.