സൈനിക സ്കൂൾ പ്രവേശനം 31 വരെ അപേക്ഷിക്കാം
Sunday, October 13, 2019 12:02 AM IST
തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്കൂളിലെ 2020-21 വർഷത്തെ ആറ്, ഒൻപത് ക്ലാസുകളിലേക്കുള്ള ഓൾ ഇന്ത്യ സൈനിക സ്കൂൾ പ്രവേശന പരീക്ഷകൾക്കുള്ള ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31 വരെ നീട്ടി.
പ്രോസ്പെക്ടസും അപേക്ഷഫോമും ഓണ്‍ലൈൻ വഴി മാത്രമേ ലഭ്യമാകൂ. www.sainikschooladmission.in എന്ന സ്കൂൾ വെബ്സൈറ്റ് വഴി ഓണ്‍ലൈനാ
യി അപേക്ഷിക്കാം. സീറ്റുകളുടെ എണ്ണം: ആറാം ക്ലാസിലേക്ക്-80. ഒൻപതാം ക്ലാസിലേക്ക്-10.
പ്രവേശനം ആണ്‍കുട്ടികൾക്കു മാത്രം. ജനുവരി അഞ്ചിനു പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കഴക്കൂട്ടം സൈനിക സ്കൂൾ എന്നീ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടത്തും.
പ്രവേശന പരീക്ഷയുടെയും തുടർന്നുള്ള അഭിമുഖത്തിന്റയും, വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന മെറിറ്റ് ലിസ്റ്റിൽനിന്നു മാത്രമായിരിക്കും പ്രവേശനം.