കേ​ര​ള​ത്തി​ൽ 13 ശ​ത​മാ​നം അ​ധി​ക മ​ഴ
കേ​ര​ള​ത്തി​ൽ 13 ശ​ത​മാ​നം അ​ധി​ക മ​ഴ
Thursday, September 19, 2019 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​വ​​​ർ​​​ഷം പി​​​ൻ​​​വാ​​​ങ്ങാ​​​ൻ ര​​​ണ്ടാ​​​ഴ്ച​​​യോ​​​ളം ശേ​​​ഷി​​​ക്കെ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ വ​​​രെ പെ​​​യ്ത​​​ത് 13 ശ​​​ത​​​മാ​​​നം അ​​​ധി​​​ക മ​​​ഴ. കാ​​​ല​​​വ​​​ർ​​​ഷ​​​ക്കാ​​​ല​​​ത്ത് ഇ​​​ന്ന​​​ലെ വ​​​രെ 194 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ മ​​​ഴ കി​​​ട്ടേ​​​ണ്ട സ്ഥാ​​​ന​​​ത്ത് പെ​​​യ്ത​​​ത് 219 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ മ​​​ഴ! കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ൽ നി​​​ന്നു കി​​​ട്ടേ​​​ണ്ട മു​​​ഴു​​​വ​​​ൻ മ​​​ഴ​​​യും ഇ​​​തി​​​നോ​​​ട​​​കം കി​​​ട്ടി​​​.

ജൂ​​​ണ്‍ ഒ​​​ന്നു മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ നീ​​​ളു​​​ന്ന കാ​​​ല​​​വ​​​ർ​​​ഷ​​​ക്കാ​​​ല​​​ത്ത് 203 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​നു കി​​​ട്ടേ​​​ണ്ട​​​ത്. തി​​​മി​​​ർ​​​ത്തു പെ​​​യ്ത ഓ​​​ഗ​​​സ്റ്റ് മ​​​ഴ കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ലെ മ​​​ഴ​​​ക്ക​​​ണ​​​ക്കു​​​ക​​​ൾ മാ​​​റ്റി​​​മ​​​റി​​​ച്ചു. ഓ​​​ഗ​​​സ്റ്റ് ആ​​​ദ്യ ആ​​​ഴ്ച വ​​​രെ മ​​​ഴ​​​ക്കു​​​റ​​​വി​​​ലാ​​​യി​​​രു​​​ന്ന സം​​​സ്ഥാ​​​ന​​​ത്ത് പി​​​ന്നീ​​​ടു​​​ള്ള ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കാ​​​ല​​​വ​​​ർ​​​ഷം ശ​​ക്ത​​മാ​​യ​​​തോ​​​ടെ മ​​​ഴ​​​ക്കു​​​റ​​​വ് നി​​​ക​​​ത്ത​​​പ്പെ​​​ട്ടു. വ​​ലി​​യ ദു​​​രി​​​ത​​​ങ്ങ​​​ളി​​​ലേ​​​ക്ക് കേ​​​ര​​​ളം വ​​​ഴു​​​തി​​​വീ​​​ഴു​​​ക​​​യും ചെ​​​യ്തു. എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ശ​​​രാ​​​ശ​​രി​​​ക്കു മു​​​ക​​​ളി​​​ൽ മ​​​ഴ ല​​​ഭി​​​ച്ചു ക​​​ഴി​​​ഞ്ഞു. പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ഴ പെ​​​യ്ത​​​ത്- 42 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​മ​​​ഴ. 38 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​മ​​​ഴ പെ​​​യ്ത കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യാ​​​ണ്തൊ​​​ട്ടു​​​പി​​​ന്നി​​​ൽ. മ​​​ല​​​പ്പു​​​റം, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ 20 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​മ​​​ഴ ല​​​ഭി​​​ച്ചു.


ഇ​​​ന്ന​​​ലെ വ​​​രെ പെ​​​യ്ത മ​​​ഴ സെ​​​ന്‍റി​​​മീ​​​റ്റ​​​റി​​​ൽ. ജി​​​ല്ല, ​പെ​​​യ്ത മ​​​ഴ
(​പെ​​​യ്യേ​​​ണ്ടി​​​യി​​​രു​​​ന്ന മ​​​ഴ) എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ

ആ​​​ല​​​പ്പു​​​ഴ-166.3 (160.3)
ക​​​ണ്ണൂ​​​ർ-304.9 (254.4)
എ​​​റ​​​ണാ​​​കു​​​ളം-224.7 (190.7)
ഇ​​​ടു​​​ക്കി-220.7 (246.8)
കാ​​​സ​​​ർ​​​ഗോ​​​ഡ്-327.6(287.7)
കൊ​​​ല്ലം-128.4 (117.9)
കോ​​​ട്ട​​​യം-198.9 (175.3)
കോ​​​ഴി​​​ക്കോ​​​ട്-338.7 (246)
മ​​​ല​​​പ്പു​​​റം-229.9 (191)
പാ​​​ല​​​ക്കാ​​​ട്-205.2 (144.8)
പ​​​ത്ത​​​നം​​​തി​​​ട്ട-153.5 (150.4)
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-88.6 (77.6)
തൃ​​​ശൂ​​​ർ-235 (215.5)
വ​​​യ​​​നാ​​​ട്-232 (244.2)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.