പണത്തെച്ചൊല്ലി വാക്കുതർക്കം: യുവാവ് കുത്തേറ്റ് മരിച്ചു
Monday, September 16, 2019 11:40 PM IST
കല്ലടിക്കോട്: സുഹൃത്തുക്കൾ തമ്മിൽ മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു. ഒരാൾ മരിച്ചു. മാച്ചാംതോട് ചെന്തുണ്ട് സ്വദേശി അരിക്കാത്തിൽ വർഗീസ് മാത്യുവിന്റെ മകൻ റ്റെജിൽ വർഗീസ് (25)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 ന് ചെന്തുണ്ടിൽ സുഹൃത്തിന്റെ വീട്ടിൽവച്ചാണ് സംഭവം. കേസിൽ ചെന്തുണ്ട് മേലേടത്ത് സാബിറിനെ(19) കല്ലടിക്കോട് പോലീസ് അറസ്റ്റുചെയ്തു.
കടംകൊടുത്ത പണത്തെച്ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നു പോലീസ് പറഞ്ഞു. കല്ലടിക്കോട് എസ്ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്. കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു.
ഷേർളിയാണ് റ്റെജിലിന്റെ അമ്മ. സഹോദരൻ: വിപിൻ. സംസ്കാരം ഇന്നു കാലത്ത് 10 ന് പൊന്നംകോട് സെന്റ് ആന്റണീസ് ഫൊറോനാ പള്ളിയിൽ നടത്തും.