കൊക്കൂണ്‍ സൈബർ സുരക്ഷാ കോണ്‍ഫറൻസ് 25ന്
Monday, September 16, 2019 11:30 PM IST
കൊച്ചി: സൈബർ സുരക്ഷാ രാജ്യാന്തര സമ്മേളനമായ ’കൊക്കൂണി’ന്റെ 12-ാമത് എഡിഷൻ 25 മുതൽ 28 വരെ എറണാകുളത്തെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടക്കും. ആദ്യ രണ്ടുദിനം സൈബർ സുരക്ഷാ രംഗത്തെ വിഷയങ്ങളെക്കുറിച്ചുള്ള ശിൽപ്പശാലകളും 27,28 തീയതികളിൽ രാജ്യാന്തര സമ്മേളനവും നടക്കുമെന്ന് എഡിജിപി മനോജ് ഏബ്രഹാം പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇൻഫർമേഷൻ സെക്യൂരിറ്റി ഗവേഷണ സംഘടന (ഐഎസ്ആർഎ) യുടെ ആഭിമുഖ്യത്തിൽ കേരളാ പോലീസ്, കേരള സംസ്ഥാന ഐടി മിഷൻ, സൊസൈറ്റി ഫോർ പോലീസിംഗ് ഓഫ് സൈബർ സ്പേസ് എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പോലീസ് ഓഫീസർമാർ, ദേശീയ അന്വേഷണ ഏജൻസികൾ എന്നിവയിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം കൊക്കൂണിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറേ, ഡിസിപി ജി. പൂങ്കുഴലി എന്നിവരും പങ്കെടുത്തു.