വിദേശിയായ കപ്പല്‍ ജീവനക്കാരന് അപകടത്തില്‍ മരിച്ചു
Saturday, September 14, 2019 11:53 PM IST
പള്ളുരുത്തി: വിദേശിയായ കപ്പല്‍ ജീവനക്കാരന് ജോലിക്കിടെ പുറംകടലിൽ വച്ചുണ്ടായ അപകടത്തില്‍ മരിച്ചു. സൈപ്രസ് കപ്പലായ ഓഷ്യന്‍ ക്രൗണിലെ ജീവനക്കാരന് ഫിലിപ്പൈന്‍ സ്വദേശി റയാന് ആര്. ബിക്കോണ് (41) ണ് മരിച്ചത്.
ഈജിപ്തില്‍നിന്നു ചോളവുമായി തൂത്തുക്കുടിയിലേക്ക് പോകവേ കപ്പലിലെ ക്രയിനിന്റെ ഹുക്ക് റയാന്റെ തലയിലിടിച്ചു.
തുടർന്ന് കപ്പലില്‍ നിന്ന് സന്ദേശം ലഭിച്ചതനുസരിച്ച് ചികിത്സയ്ക്കായി ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പോലീസ് കൊച്ചിന് പോര്‍ട്ടിന്റെ ടഗില്‍ ഡോക്ടറുമായി എത്തുകയും പരിശോധനയ്ക്ക് ശേഷം മരണം സ്ഥിരീകരിക്കുകയുമായിരുന്നു. മൃതദേഹം തുറമുഖത്തെ വാര്‍ഫില്‍ എത്തിക്കുകയും പോലീസ് മേല്‍നടപടികള്‍ക്ക് ശേഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തി.
നടപടിക്രമങ്ങള്‍ കഴിയുന്നതു വരെ കപ്പല്‍ വിട്ടുകൊടുക്കരുതെന്ന് പോര്‍ട്ട് അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് കോസ്റ്റല്‍ പോലീസ് പറഞ്ഞു.