28 ലക്ഷത്തിന്റെ സ്വർണം പിടികൂടി; മൂന്നു പേർ അറസ്റ്റിൽ
Saturday, August 24, 2019 12:44 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 28 ലക്ഷം രൂപ വിലവരുന്ന 900 ഗ്രാം സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. വിമാന യാത്രക്കാരനടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു. ദുബായിൽനിന്ന് എമിറേറ്റ് എയർലൈൻസ് വിമാനത്തിൽ നെടുന്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ ആലുവ സ്വദേശിയുടെ പക്കൽ നിന്നാണ് കസ്റ്റംസ് അധികൃതർ സ്വർണം പിടികൂടിയത്.