എംജി സർവകലാശാലയിൽ സോഫ്റ്റ്വേർ മീറ്റ്
Saturday, January 12, 2019 1:14 AM IST
കോട്ടയം: സർവകലാശാല സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിന്റെയും കംപ്യൂട്ടർ സയൻസ് സ്റ്റുഡന്റ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന വാർഷിക ദ്വിദിന സോഫ്റ്റ്വേർ മീറ്റ് ’ഇന്റർഫേസ് 2018’ന് തുടക്കമായി.
സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിൻഡിക്കേറ്റംഗവും സ്കൂൾ ഓഫ് ബയോസയൻസസ് മേധാവിയുമായ ഡോ. കെ. ജയചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസ് മേധാവി ഡോ. അനൂജ് മുഷമ്മദ് അധ്യക്ഷത വഹിച്ചു. പ്രഫ. ആർ. വിജയകുമാർ, ലിജു തോമസ് എന്നിവർ പ്രസംഗിച്ചു.