ര​​ഞ്ജി ട്രോ​​ഫി​ 2024-25 സീ​സ​ൺ ഫൈ​ന​ലി​ൽ വി​​ജ​​യി​​ക്കാ​​നാ​​യി​​ല്ലെ​​ങ്കി​​ലും വി​​ജ​​യ​​ത്തി​​നു തൊ​​ട്ട​​ടു​​ത്തെ​​ത്തി​​യ ശേ​​ഷം പ​​രാ​​ജ​​യ​​പ്പെ​​ട്ടു എ​​ന്ന​​താ​​കും കേ​​ര​​ള​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ല്‍ ശ​​രി. ഫ​ല​ത്തി​ൽ മ​ത്സ​രം സ​മ​നി​ല​യാ​ണെ​ങ്കി​ലും ഒ​ന്നാം ഇ​ന്നിം​ഗ്സി​ലെ ലീ​ഡാ​ണ് കേ​ര​ള​വും വി​ദ​ർ​ഭ​യും ത​മ്മി​ൽ ഉ​ണ്ടാ​യ വ്യ​ത്യാ​സം.

സീ​​സ​​ണി​​ല്‍ ഏ​​റ്റ​​വും കൂ​​ട​​ത​​ല്‍ റ​​ണ്‍​സ് ക​​ണ്ടെ​​ത്തി​​യ, ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ വി​​ക്ക​​റ്റ് എ​​ടു​​ത്ത ബൗ​​ള​​റു​​ടെ പ​​ങ്കാ​​ളി​​ത്ത​​മു​​ള്ള വി​​ദ​​ര്‍​ഭ​​യെ ആ​​ദ്യ നാ​​ലു​​ദി​​ന​​ങ്ങ​​ളി​​ലും വ​​രി​​ഞ്ഞു​​മു​​റു​​ക്കി സ​​മ്മ​​ര്‍​ദ​​ത്തി​​ലാ​​ക്കാ​​ന്‍ കേ​​ര​​ള താ​​ര​​ങ്ങ​​ള്‍​ക്കാ​​യി. നാ​​ലാം​​ദി​​വ​​സം ആ​​ദ്യ സെ​​ഷ​​നി​​ല്‍ ക​​രു​​ണ്‍ നാ​​യ​​രെ​​യും ഡാ​​നി​​ഷ് മ​​ലെ​​വ​​റി​​നെ​​യും പു​​റ​​ത്താ​​ക്കാ​​ന്‍ ല​​ഭി​​ച്ച അ​​വ​​സ​​ര​​ങ്ങ​​ള്‍ ന​​ഷ്ട​​മാ​​യ​​ത് കേ​​ര​​ള​​ത്തി​​ന്‍റെ കി​​രീ​​ട​​സ്വ​​പ്‌​​ന​​ങ്ങ​​ള്‍​ക്കു വ​​ലി​​യ തി​​രി​​ച്ച​​ടി​​യാ​​യി. ഭാ​​ഗ്യ​​ത്തി​​ന്‍റെ ആ​​നു​​കൂ​​ല്യം പ​​ര​​മാ​​വ​​ധി മു​​ത​​ലാ​​ക്കി ഇ​​രു​​താ​​ര​​ങ്ങ​​ളും മു​​ന്നേ​​റി​​യ​​തോ​​ടെ മ​​ത്സ​​ര​​ഗ​​തി ഏ​​താ​​ണ്ടു നി​​ര്‍​ണ​​യി​​ക്ക​​പ്പെ​​ട്ടു​​ക​​ഴി​​ഞ്ഞി​​രു​​ന്നു.

ര​​ഞ്ജി ട്രോ​​ഫി കു​​ത്ത​​ക​​യാ​​ക്കി​​യി​​രു​​ന്ന മും​​ബൈ​​യെ അ​​ട്ടി​​മ​​റി​​ച്ച് ഫൈ​​ന​​ലി​​ലെ​​ത്തി​​യ വി​​ദ​​ര്‍​ഭ ഗ്രൂ​​പ്പ് ഘ​​ട്ട​​ങ്ങ​​ളി​​ലും അ​​നാ​​യാ​​സം ജ​​യി​​ച്ചു​​ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു.

അ​​തേ​​സ​​മ​​യം, ആ​​ദ്യ ഫൈ​​ന​​ല്‍ ക​​ളി​​ക്കു​​ന്ന​​തി​​ന്‍റെ ഒ​​രുത​​ര​​ത്തി​​ലു​​ള്ള അ​​മ്പ​​ര​​പ്പും കേ​​ര​​ളം ക​​ളി​​ക്ക​​ള​​ത്തി​​ല്‍ പ്ര​​ക​​ടി​​പ്പി​​ച്ചി​​ല്ല. ആ​​ദ്യ​​ദി​​വ​​സം ആ​​ദ്യ പ​​ന്ത് മു​​ത​​ല്‍ തു​​ട​​ങ്ങി​​യ പോ​​രാ​​ട്ടം അ​​ല്‍​പ​​മെ​​ങ്കി​​ലും നി​​റം​​മ​​ങ്ങി​​യ​​ത് അ​​ഞ്ചാം​​ദി​​വ​​സം ആ​​ദ്യ​​സെ​​ഷ​​ന്‍ അ​​വ​​സാ​​നി​​ച്ച​​തോ​​ടെ​​യാ​​ണ്. ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി ഫൈ​​ന​​ലി​​ലെ​​ത്തി​​യ ടീ​​മി​​ന്‍റെ ശ​​രീ​​ര​​ഭാ​​ഷ ആ​​യി​​രു​​ന്നി​​ല്ല കേ​​ര​​ളം പ്ര​​ക​​ടി​​പ്പി​​ച്ച​​ത്.

അ​​ഞ്ചാം​​ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ നാ​​ലി​​ന് 294 എ​​ന്ന നി​​ല​​യി​​ല്‍ ബാ​​റ്റിം​​ഗ് പു​​ന​​രാ​​രം​​ഭി​​ച്ച വി​​ദ​​ര്‍​ഭ​​യ്ക്ക് ആ​​റാം ഓ​​വ​​റി​​ല്‍​ത്ത​​ന്നെ ക​​രു​​ണ്‍ നാ​​യ​​രെ ന​​ഷ്ട​​മാ​​യി. ജ​​ല​​ജും സ​​ര്‍​വാ​​തെ​​യും തു​​ട​​ങ്ങി​​വ​​ച്ച സ്പി​​ന്‍ ആ​​ക്ര​​മ​​ണ​​ത്തെ ക​​രു​​ണും വ​​ഡ്ക​​റും ക​​രു​​ത​​ലോ​​ടെ​​യാ​​ണ് നേ​​രി​​ട്ട​​ത്. പ്ര​​ത്യേ​​കി​​ച്ചും കോ​​പ്പി ബു​​ക്ക് സ്റ്റൈ​​ലി​​ല്‍ ഓ​​രോ പ​​ന്തും വ​​ഡ്ക​​ര്‍ പ്ര​​തി​​രോ​​ധി​​ച്ചു​​നി​​ല്‍​ക്കു​​ക​​യാ​​യി​​രു​​ന്നു.


സ​​ര്‍​വാ​​തെ ഏ​​റി​​ഞ്ഞ ഏ​​ഴാം ഓ​​വ​​റി​​ല്‍ സ്റ്റം​​പി​​നു പു​​റ​​ത്തേ​​ക്ക് കു​​ത്തി​​ത്തി​​രി​​ഞ്ഞെ​​ത്തു​​ന്ന പ​​ന്തി​​നെ അ​​തി​​നു മു​​മ്പേ ആ​​ക്ര​​മി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ മു​​ന്നോ​​ട്ടു​​ക​​യ​​റി​​യ ക​​രു​​ണി​​നു പി​​ഴ​​ച്ചു. മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​റു​​ദ്ദീ​​ന്‍റെ മി​​ന്ന​​ല്‍ സ്റ്റം​​പിം​​ഗി​​ല്‍ തി​​രി​​ഞ്ഞു​​നോ​​ക്കാ​​തെ ക​​രു​​ണ്‍ മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. 295 പ​​ന്തി​​ല്‍ പ​​ത്ത് ഫോ​​റും ര​​ണ്ട് സി​​ക്സും സ​​ഹി​​ത​​മാ​​ണ് ക​​രു​​ണ്‍ 135 നി​​ര്‍​ണാ​​യ​​ക റ​​ണ്‍​സു​​ക​​ള്‍ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. തൊ​​ട്ടു​​പി​​ന്നാ​​ലെ ന്യൂ​​ബോ​​ളി​​ല്‍ എം.​​ഡി. നി​​തീ​​ഷും ഏ​​ദ​​ന്‍ ആ​​പ്പി​​ള്‍ ടോ​​മും ആ​​ക്ര​​മ​​ണ​​ത്തി​​നെ​​ത്തി. ഹ​​ര്‍​ഷ് ദു​​ബെ​​യെ (4) ഏ​​ദ​​ന്‍ വി​​ക്ക​​റ്റി​​നു മു​​ന്നി​​ല്‍ കു​​ടു​​ക്കി.

അ​​ടു​​ത്ത ഓ​​വ​​റി​​ല്‍ സ​​ര്‍​വാ​​തെ 108 പ​​ന്ത് പ്ര​​തി​​രോ​​ധി​​ച്ച് 25 റ​​ണ്‍​സു​​മാ​​യി ക്രീ​​സി​​ല്‍ തു​​ട​​രു​​ക​​യാ​​യി​​രു​​ന്ന അ​​ക്ഷ​​യ് വ​​ഡ്ക​​റെ ക്ലീ​​ന്‍​ബോ​​ള്‍​ഡ് ആ​​ക്കി. ക​​ടു​​ത്ത പ്ര​​തി​​രോ​​ധം തീ​​ര്‍​ത്ത് 70 പ​​ന്തി​​ല്‍ 30 റ​​ണ്‍​സു​​മാ​​യി ക്രി​​സി​​ല്‍ തു​​ട​​ര്‍​ന്ന അ​​ക്ഷ​​യ് ക​​ര്‍​നേ​​വ​​റെ ബേ​​സി​​ല്‍ ക്ലീ​​ന്‍​ബൗ​​ള്‍​ഡ് ആ​​ക്കി. പ​​ത്ത് റ​​ണ്‍​സെ​​ടു​​ത്ത ന​​ചി​​കേ​​ത് ഭു​​ട്ടെ​​യെ സ​​ര്‍​വാ​​തെ വി​​ക്ക​​റ്റി​​നു മു​​മ്പി​​ല്‍ കു​​ടു​​ക്കു​​ക​​യും ചെ​​യ്തു.
യാ​​ഷ് ഠാക്കൂ​​റും (7) ദ​​ര്‍​ശ​​ന്‍ ന​​ല്‍​കണ്ഡെ​​യും (46) ബാ​​റ്റിം​​ഗ് തു​​ട​​രു​​മ്പോ​​ള്‍ 144-ാം ഓ​​വ​​റി​​ല്‍ ക​​ളി അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.