സ്റ്റാർക്ക് പിന്മാറി; മഹാ പേസ് നഷ്ടം!
Wednesday, February 12, 2025 11:55 PM IST
സിഡ്നി: ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിന്റെ നിറംകെടുത്തി ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് പിന്മാറി.
പരിക്കിനെത്തുടർന്നാണ് സ്റ്റാർക്കിന്റെ പിന്മാറ്റം. ഇതോടെ ലോക ക്രിക്കറ്റിലെ നാലു മുൻനിര പേസർമാരില്ലാത്ത ചാന്പ്യൻസ് ട്രോഫിക്കാണ് പാക്കിസ്ഥാനിൽ ഈ മാസം 19നു തുടക്കം കുറിക്കുക.
ഓസീസ് പേസ് ത്രയമായ മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ് എന്നിവരും ഇന്ത്യയുടെ സൂപ്പർ പേസർ ജസ്പ്രീത് ബുംറയും ചാന്പ്യൻസ് ട്രോഫിയിൽ ഇല്ല. പരിക്കാണ് ഇവരുടെ അഭാവത്തിനു കാരണം. ഓസ്ട്രേലിയയുടെ ചാന്പ്യൻസ് ട്രോഫി ടീമിനെ സ്റ്റീവ് സ്മിത്ത് നയിക്കും.