തോ​​മ​​സ് വ​​ർ​​ഗീ​​സ്

തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​ഴി​​ഞ്ഞം അ​​ന്താ​​രാ​​ഷ്‌ട്ര തു​​റ​​മു​​ഖം വ​​ഴി​​യു​​ള്ള ച​​ര​​ക്ക് നീ​​ക്ക​​ത്തി​​ന് അ​​തി​​വേ​​ഗം. 2024 ജൂ​​ലൈ​​യി​​ൽ ട്രയ​​ൽ റ​​ണ്ണും ഡി​​സം​​ബ​​റി​​ൽ വ്യാ​​വ​​സാ​​യി​​ക രീ​​തി​​യി​​ൽ ച​​ര​​ക്കു നീ​​ക്കവും തു​​ട​​ങ്ങി​​യ വി​​ഴി​​ഞ്ഞം തു​​റ​​മു​​ഖ​​ത്ത് ഇ​​തു​​വ​​രെ​​യെ​​ത്തി​​യ​​ത് 150ഓ​​ളം ച​​ര​​ക്കു​​ക​​പ്പ​​ലു​​ക​​ൾ.

ഈ ​​ക​​പ്പ​​ലു​​ക​​ളി​​ൽ നി​​ന്നാ​​യി മൂ​​ന്നു​​ല​​ക്ഷം ക​​ണ്ടെ​​യ്ന​​റു​​ക​​ളാ​​ണ് കൈ​​മാ​​റ്റം ചെ​​യ്ത​​ത്. ലോ​​ക​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ച​​ര​​ക്കു​​ക​​പ്പ​​ലു​​ക​​ളും വി​​ഴി​​ഞ്ഞ​​ത്ത് ച​​ര​​ക്കു​​മാ​​യി എ​​ത്തി​​യെ​​ന്ന പ്ര​​ത്യേ​​ക​​ത​​യു​​മു​​ണ്ട്. ഓ​​സ്ട്രേ​​ലി​​യ ഒ​​ഴി​​കെ​​യു​​ള്ള എ​​ല്ലാ ഭൂ​​ഖ​​ണ്ഡ​​ങ്ങ​​ളി​​ലേ​​ക്കും ച​​ര​​ക്ക് ക​​യ​​റ്റി അ​​യ​​യ്ക്കു​​ക​​യോ അ​​വി​​ടെനി​​ന്നും ക​​ണ്ട്നെ​​റു​​ക​​ളു​​മാ​​യി ക​​പ്പ​​ലു​​ക​​ൾ വി​​ഴി​​ഞ്ഞ​​ത്തേ​​ക്ക് എ​​ത്തു​​ക​​യോ ചെ​​യ്തി​​ട്ടു​​ണ്ട്.

അ​​ഞ്ച് അ​​ൾ​​ട്രാ ലാ​​ർ​​ജ് വെ​​സ​​ൽ​​സ് വി​​ഴി​​ഞ്ഞ​​ത്ത് എ​​ത്തി​​യെ​​ന്ന പ്ര​​ത്യേ​​ക​​ത​​യു​​മു​​ണ്ട്. 400 മീ​​റ്റ​​ർ നീ​​ള​​മു​​ള്ള ലോ​​ക​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ച​​ര​​ക്കു​​ക​​പ്പ​​ലു​​ക​​ളാ​​ണ് ഇ​​വ. ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഷി​​പ്പിം​​ഗ് ക​​ന്പ​​നി​​യാ​​യ എം​​എ​​സ് സി​​യു​​ടെ ക​​പ്പ​​ലു​​ക​​ളാ​​ണ് കൂ​​ടു​​ത​​ലാ​​യും വി​​ഴി​​ഞ്ഞം അ​​ദാ​​നി പോ​​ർ​​ട്ടി​​ൽ എ​​ത്തി​​യ​​ത്. നി​​ല​​വി​​ൽ എ​​ല്ലാ ദി​​വ​​സ​​വും ക​​പ്പ​​ലു​​ക​​ൾ വ​​രു​​ന്നു​​ണ്ട്.


ഒ​​രേസ​​മ​​യം മൂ​​ന്നു ക​​പ്പ​​ലു​​ക​​ൾ വി​​ഴി​​ഞ്ഞം തു​​റ​​മു​​ഖ​​ത്ത് ന​​ങ്കൂ​​ര​​മി​​ട്ടു​​വെ​​ന്ന​​തും ശ്ര​​ദ്ധേ​​യ​​മാ​​ണ്. എം​​എ​​സ്‌​​സി സു​​ജി​​ൻ, എം​​എ​​സ്‌​​സി സോ​​മി​​ൻ, എം​​എ​​സ്‌​​സി ടൈ​​ഗ​​ർ എ​​ന്നി​​ങ്ങ​​നെ മൂ​​ന്നു ക​​പ്പ​​ലു​​ക​​ൾ ഒ​​രേ സ​​മ​​യ​​ത്ത് വി​​ഴി​​ഞ്ഞ​​ത്ത് ന​​ങ്കൂ​​ര​​മി​​ട്ടു.

ഒ​​രേസ​​മ​​യം മൂ​​ന്നു ക​​പ്പ​​ലു​​ക​​ൾ ന​​ങ്കൂ​​ര​​മി​​ട്ടതും അ​​വ​​യി​​ൽനി​​ന്നു​​ള്ള ക​​ണ്ടെ‍യ്ന​​റു​​ക​​ൾ കൃ​​ത്യ​​മാ​​യി ക്ര​​മീ​​ക​​രി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​തും തു​​റ​​മു​​ഖ​​ത്തി​​ന്‍റെ കാ​​ര്യ​​ക്ഷ​​മ​​ത​​യാ​​ണ് വെ​​ളി​​പ്പെ​​ടു​​ത്തുന്ന​​തെ​​ന്ന് പോ​​ർ​​ട്ട് അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്നു.​​ തു​​റ​​മു​​ഖ​​ത്തി​​ലെ ഒ​​ന്നാം ഘ​​ട്ട നി​​ർ​​മാ​​ണ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യി.