കൊ​​ച്ചി/​​മും​​ബൈ: ഹോം ​​സ്മാ​​ർ​​ട്ട് ടി​​വി​​ക​​ളെ ക​​ന്പ്യൂ​​ട്ട​​റു​​ക​​ളാ​​ക്കി മാ​​റ്റു​​ന്ന സാ​​ങ്കേ​​തി​​ക​​വി​​ദ്യ ഇ​​ന്ത്യ മൊ​​ബൈ​​ൽ കോ​​ണ്‍​ഗ്ര​​സ് 2024-ൽ ​​അ​​വ​​ത​​രി​​പ്പി​​ച്ച് റി​​ല​​യ​​ൻ​​സ് ജി​​യോ. ‘ജി​​യോ ക്ലൗ​​ഡ് പി​​സി’ എ​​ന്ന ഈ ​​സാ​​ങ്കേ​​തി​​ക​​വി​​ദ്യ കു​​റ​​ഞ്ഞ മു​​ത​​ൽ​​മു​​ട​​ക്കി​​ൽ ടി​​വി​​ക​​ളെ ക​​ന്പ്യൂ​​ട്ട​​റു​​ക​​ളാ​​ക്കി മാ​​റ്റും. ഇ​​ന്‍റ​​ർ​​നെ​​റ്റ് ക​​ണ​​ക്‌ഷ​​ൻ, സ്മാ​​ർ​​ട്ട് ടി​​വി, കീ​​ബോ​​ർ​​ഡ്, മൗ​​സ്, ജി​​യോ ക്ലൗ​​ഡ് പി​​സി ആ​​പ്പ് എ​​ന്നി​​വ മാ​​ത്ര​​മാ​​ണ് ഇ​​തി​​ന് വേ​​ണ്ട​​ത്.

സ്മാ​​ർ​​ട്ട് ടി​​വി ഇ​​ല്ലാ​​ത്ത​​വ​​ർ​​ക്ക് അ​​വ​​രു​​ടെ സാ​​ധാ​​ര​​ണ ടി​​വി​​യെ ജി​​യോ ഫൈ​​ബ​​ർ അ​​ല്ലെ​​ങ്കി​​ൽ ജി​​യോ എ​​യ​​ർ​​ഫൈ​​ബ​​റി​​നൊ​​പ്പം വ​​രു​​ന്ന സെ​​റ്റ്-​​ടോ​​പ്പ് ബോ​​ക്സു​​ക​​ളി​​ലൂ​​ടെ ക​​ന്പ്യൂ​​ട്ട​​റാ​​ക്കാം. ഇ​​ന്‍റ​​ർ​​നെ​​റ്റ് വ​​ഴി ക്ലൗ​​ഡ് ക​​ന്പ്യൂ​​ട്ടിം​​ഗി​​ലേ​​ക്ക് ക​​ണ​​ക്റ്റു​​ചെ​​യ്യാ​​ൻ ഏ​​ത് ടി​​വി​​യെ​​യും പ്രാ​​പ്ത​​മാ​​ക്കു​​ന്ന സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യാ​​ണ് ജി​​യോ ക്ലൗ​​ഡ് പി​​സി.

ഉ​​പ​​യോ​​ക്താ​​ക്ക​​ൾ അ​​പ്ലി​​ക്കേ​​ഷ​​നി​​ലേ​​ക്ക് ലോ​​ഗി​​ൻ ചെ​​യ്യു​​ന്ന​​തി​​ലൂ​​ടെ ക്ലൗ​​ഡി​​ൽ സം​​ഭ​​രി​​ച്ചി​​രി​​ക്കു​​ന്ന എ​​ല്ലാ ഡാ​​റ്റ​​യും ടി​​വി സ്ക്രീ​​നി​​ൽ ദൃ​​ശ്യ​​മാ​​കും. ഇ​​മെ​​യി​​ൽ, സോ​​ഷ്യ​​ൽ നെ​​റ്റ്‌വർ​​ക്കിം​​ഗ്, ഇ​​ന്‍റ​​ർ​​നെ​​റ്റ് സ​​ർ​​ഫിം​​ഗ്, സ്കൂ​​ൾ പ്രോ​​ജ​​ക്റ്റു​​ക​​ൾ, ഓ​​ഫീ​​സ് അ​​വ​​ത​​ര​​ണ​​ങ്ങ​​ൾ എ​​ന്നി​​ങ്ങ​​നെ ഒ​​രു ക​​ന്പ്യൂ​​ട്ട​​റി​​ൽ സാ​​ധാ​​ര​​ണ ചെ​​യ്യാ​​വു​​ന്ന ജോ​​ലി​​ക​​ൾ ഹോം ​​ടി​​വി​​ക​​ളി​​ൽ സാ​​ധ്യ​​മാ​​കും.


എ​​ല്ലാ ഡാ​​റ്റ​​യും ക്ലൗ​​ഡി​​ൽ ആ​​യി​​രി​​ക്കും സം​​ഭ​​രി​​ക്കു​​ക. ടി​​വി​​യി​​ലൂ​​ടെ സെ​​ർ​​വ​​ർ, സ്റ്റോ​​റേ​​ജ്, ഡാ​​റ്റാ​​ബേ​​സ്, നെ​​റ്റ്വ​​ർ​​ക്കിം​​ഗ്, സോ​​ഫ്റ്റ്‌വേ​​ർ, അ​​ന​​ലി​​റ്റി​​ക്സ് തു​​ട​​ങ്ങി​​യ സേ​​വ​​ന​​ങ്ങ​​ൾ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്താം.

ഇ​​ന്ത്യ​​ൻ മ​​ധ്യ​​വ​​ർ​​ഗ കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് ക​​ന്പ്യൂ​​ട്ട​​ർ എ​​ന്ന​​ത് പ​​ല​​പ്പോ​​ഴും താ​​ങ്ങാ​​നാ​​കാ​​ത്ത ചെ​​ല​​വാ​​ണ്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ, ഈ ​​സാ​​ങ്കേ​​തി​​ക​​വി​​ദ്യ അ​​വ​​ർ​​ക്ക് സ​​ഹാ​​യ​​ക​​ര​​മാ​​കും. ക്ലൗ​​ഡ് ക​​ന്പ്യൂ​​ട്ടിം​​ഗി​​ന്‍റെ ശേ​​ഷി ആ​​വ​​ശ്യാ​​നു​​സ​​ര​​ണം കൂ​​ട്ടു​​ക​​യോ കു​​റ​​യ്ക്കു​​ക​​യോ ചെ​​യ്യാം.

സാ​​ധാ​​ര​​ണ ക​​ന്പ്യൂ​​ട്ട​​റു​​ക​​ളെ അ​​പേ​​ക്ഷി​​ച്ച് വ​​ള​​രെ വേ​​ഗ​​ത്തി​​ലു​​ള്ള ഡാ​​റ്റ റി​​ക്ക​​വ​​റി ഇ​​ത് വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു. ടി​​വി​​ക്ക് പു​​റ​​മേ മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളി​​ലും ഉ​​പ​​യോ​​ഗി​​ക്കാം. ആ​​പ്പി​​ന്‍റെ ഒൗ​​ദ്യോ​​ഗി​​ക ലോ​​ഞ്ച് ക​​ന്പ​​നി ഇ​​തു​​വ​​രെ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ലെ​​ങ്കി​​ലും അ​​ടു​​ത്ത ഏ​​താ​​നും മാ​​സ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ വി​​പ​​ണി​​യി​​ലെ​​ത്തു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.