പ​ൾ​സ​ർ എ​ൻ 125 ഇ​ന്ന് വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ക്കും
പ​ൾ​സ​ർ എ​ൻ 125 ഇ​ന്ന് വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ക്കും
Wednesday, October 16, 2024 11:26 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: നി​​​​ര​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യ കാ​​​​ലം മു​​​​ത​​​​ൽ യു​​​​വാ​​​​ക്ക​​​​ളു​​​​ടെ ഇ​​​​ട​​​​യി​​​​ൽ പ്രീ​​​​തി​​​​യു​​​​ള്ള മോ​​​​ഡ​​​​ലാ​​​​ണ് പ​​​​ൾ​​​​സ​​​​ർ. ബ​​​​ജാ​​​​ജ് പ​​​​ൾ​​​​സ​​​​റി​​​​ന്‍റെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ വേ​​​​രി​​​​യ​​​​ന്‍റ് പ​​​​ൾ​​​​സ​​​​ർ എ​​​​ൻ 125 ഇ​​​​ന്ന് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും. എ​​​​ൻ സീ​​​​രീസി​​​​ൽ വ​​​​രു​​​​ന്ന എ​​​​ൻ​​​​ട്രി ലെ​​​​വ​​​​ൽ മോ​​​​ഡ​​​​ൽ ആ​​​​യി​​​​രി​​​​ക്കും ഇ​​​​തെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന.

‌നി​​​​ര​​​​വ​​​​ധി പ​​​​രീ​​​​ക്ഷ​​​​ണ ചി​​​​ത്ര​​​​ങ്ങ​​​​ൾ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ക​​​​ന്പ​​​​നി ഇ​​​​തു​​​​വ​​​​രെ വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ പൂ​​​​ർ​​​​ണ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല. അ​​​​തേ​​​​സ​​​​മ​​​​യം, ക​​​​ന്പ​​​​നി​​​​യു​​​​ടെ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ ചാ​​​​ന​​​​ലു​​​​ക​​​​ളി​​​​ലൂ​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക ടീ​​​​സ​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. യു​​​​വ​​​​ത്വം നി​​​​റ​​​​ഞ്ഞ സ്റ്റൈ​​​​ലോ​​​​ടു കൂ​​​​ടി​​​​യ മോ​​​​ഡ​​​​ലാ​​​​യി​​​​രി​​​​ക്കും ക​​​​ന്പ​​​​നി പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ക.

മ​​​​സ്കു​​​​ല​​​​ർ ലു​​​​ക്കിം​​​​ഗ് ഫ്യു​​​​വ​​​​ൽ ടാ​​​​ങ്ക് എ​​​​ക്സ്റ്റ​​​​ൻ​​​​ഷ​​​​നു​​​​ക​​​​ൾ, ടു ​​​​പീ​​​​സ് ഗ്രാ​​​​ബ് റെ​​​​യി​​​​ലു​​​​ക​​​​ൾ, എ​​​​ൽ​​​​ഇ​​​​ഡി ഹെ​​​​ഡ് ലാം​​​​പ്, ഇ​​​​ൻ​​​​ഡി​​​​ക്കേ​​​​റ്റ​​​​ർ, സ്പ്ലി​​​​റ്റ് സീ​​​​റ്റു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യാ​​​​യി​​​​രി​​​​ക്കും പ​​​​ൾ​​​​സ​​​​ർ എ​​​​ൻ 125ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത​​​​ക​​​​ൾ.


അ​​​​ഞ്ച് സ്പീ​​​​ഡ് ഗി​​​​യ​​​​ർ ബോ​​​​ക്സു​​​​മാ​​​​യി എ​​​​ത്തു​​​​ന്ന ബൈ​​​​ക്കി​​​​ന്‍റെ ബ്രേ​​​​ക്കിം​​​​ഗ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ മു​​​​ന്നി​​​​ൽ ഡി​​​​സ്ക് ബ്രേ​​​​ക്കും പി​​​​ന്നി​​​​ൽ ഡ്രം ​​​​ബ്രേ​​​​ക്കും ഉ​​​​ൾ​​​​പ്പെ​​​​ടും. കൂ​​​​ടാ​​​​തെ ബ്ലൂ​​​​ടൂ​​​​ത്ത് ക​​​​ണ​​​​ക്‌ടി​​​​വി​​​​റ്റി​​​​യു​​​​ള്ള പൂ​​​​ർ​​​​ണ ഡി​​​​ജി​​​​റ്റ​​​​ൽ ഇ​​​​ൻ​​​​ട്രു​​​​മെ​​​​ന്‍റ് ക്ല​​​​സ്റ്റ​​​​ർ ഫീ​​​​ച്ച​​​​റും വാ​​​​ഹ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​കും.

എ​​​​ക്സ് ഷോ​​​​റൂം വി​​​​ല 90,000 മു​​​​ത​​​​ൽ ഒ​​​​രു ല​​​​ക്ഷം വ​​​​രെ പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന പ​​​​ൾ​​​​സ​​​​ർ എ​​​​ൻ 125 വി​​​​പ​​​​ണി​​​​യി​​​​ൽ ടി​​​​വി​​​​എ​​​​സ് റൈ​​​​ഡ​​​​ർ, ഹീ​​​​റോ എ​​​​ക്സ്ട്രീം 125 ആ​​​​ർ എ​​​​ന്നീ ബൈ​​​​ക്കു​​​​ക​​​​ളു​​​​മാ​​​​യി​​​​ട്ടാ​​​​യി​​​​രി​​​​ക്കും മ​​​​ത്സ​​​​രി​​​​ക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.