1000 കാ​ഴ്ച​പ​രി​മി​ത​ര്‍​ക്ക് ‘വെ​ള്ള ​വ​ടി’ ന​ൽ​കി
1000 കാ​ഴ്ച​പ​രി​മി​ത​ര്‍​ക്ക്  ‘വെ​ള്ള ​വ​ടി’ ന​ൽ​കി
Thursday, October 17, 2024 11:29 PM IST
കൊ​​​ച്ചി: എ​​​സ്എ​​​ഫ്ഒ ടെ​​​ക്നോ​​​ള​​​ജീ​​​സ് 1000 കാ​​​ഴ്ച​​​പ​​​രി​​​മി​​​ത​​​ര്‍​ക്ക് ‘വെ​​​ള്ള​ വ​​​ടി’ (വൈറ്റ് കെയ്ൻ) വി​​​ത​​​ര​​​ണം ചെ​​​യ്തു. കേ​​​ര​​​ള ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ദ ​​​ബ്ലൈ​​​ന്‍​ഡു​​​മാ​​​യി ചേ​​​ര്‍​ന്നാ​​​ണു പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

എ​​​സ്എ​​​ഫ്ഒ ടെ​​​ക്നോ​​​ള​​​ജീ​​​സ് സോ​​​ഫ്റ്റ്‌​​വെ​​​ര്‍ ഡി​​​വി​​​ഷ​​​ന്‍ സി​​​ഇ​​​ഒ​​​യും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്‌ടറു​​​മാ​​​യ നാ​​​സ്നീ​​​ന്‍ ജ​​​ഹാ​​​ന്‍​ഗി​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്തു. കാ​​​ഴ്ച​​​പ​​​രി​​​മി​​​ത​​​രെ ആ​​​ശ്രി​​​ത​​​ത്വ​​​ത്തി​​​ല്‍നി​​​ന്നു സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണു വെ​​​ള്ള വ​​​ടി വി​​​ത​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​ഞ്ഞു.


വൈ​​​റ്റ് കെ​​​യ്ൻ‌ ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ക​​​ണ്ണു​​​ക​​​ള്‍ മ​​​റ​​​ച്ച് എ​​​സ്എ​​​ഫ്ഒ ​ജീ​​​വ​​​ന​​​ക്കാ​​​രും കാ​​​ഴ്ച​​​പ​​​രി​​​മി​​​ത​​​രും പ​​​ങ്കെ​​​ടു​​​ത്ത റാ​​​ലി​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. കെ​​​എ​​​ഫ്ബി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഇ. ​​​രാ​​​ജ​​​ന്‍, വി.​​കെ. ശ്രീ​​​ജി​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.