ജെ.ഡി. വാൻസും ഭാര്യയും അടുത്തയാഴ്ച ഇന്ത്യയിൽ
Thursday, April 17, 2025 2:09 AM IST
ന്യൂയോർക്ക്: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും അടുത്തയാഴ്ച ഇന്ത്യയിലെത്തും.
ഇറ്റലിയിലും ഇന്ത്യയിലും സന്ദർശനത്തിനായി വെള്ളിയാഴ്ച പുറപ്പെടുന്ന വൈസ് പ്രസിഡന്റും കുടുംബവും 24നാണ് യുഎസിലേക്ക് മടങ്ങുക.
ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഡൽഹി, ജയ്പുർ, ആഗ്ര എന്നിവിടങ്ങളിൽ സന്ദർശനവും നടത്തുമെന്ന് യുഎസ് വൈസ് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
ഉഷ വാൻസിന്റെ മാതാപിതാക്കളായ ക്രിഷ് ചിലുകുറിയും ലക്ഷ്മിയും 1970 ലാണ് ആന്ധ്രാപ്രദേശിലെ വട്ലൂരിൽ നിന്ന് യുഎസിലെ സാന്‍ഫ്രാന്‍സിസ്കോയിലേക്ക് കുടിയേറിയത്.