ഇതു ചരിത്രം; കിർസ്റ്റി കവൻട്രി ഐഒസി പ്രസിഡന്റ്
Friday, March 21, 2025 2:06 AM IST
സൂറിച്ച്: സിബാബ്വെയുടെ മുൻ നീന്തൽ താരം കിർസ്റ്റി കവൻട്രി ഇന്റർനാഷണൽ ഒളിന്പിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 131 വർഷ ചരിത്രത്തിനിടെ ഐഒസി പ്രസിഡന്റ് സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയാണ് കവൻട്രി.
ആഫ്രിക്കയിൽനിന്ന് ഐഒസിയുടെ തലപ്പത്തെത്തുന്ന ആദ്യ ആൾ, ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്നീ നേട്ടങ്ങളും കുറിച്ചാണ് നാൽപ്പത്തിയൊന്നുകാരിയായ കവൻട്രി സ്ഥാനമേറ്റെടുക്കുക.
12 വർഷത്തെ സേവനത്തിനുശേഷം തോമസ് ബാഷ് ഐഒസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നു. ഒളിന്പിക്സിൽ രണ്ടു സ്വർണം, നാലു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ ഏഴ് മെഡൽ കിർസ്റ്റി കവൻട്രി സ്വന്തമാക്കിയിട്ടുണ്ട്.