ചൈന രണ്ടാമത്തെ അന്തര്‍വാഹിനി പാക്കിസ്ഥാനു കൈമാറി
Monday, March 17, 2025 1:45 AM IST
ബെയ്ജിംഗ്: പാക്കിസ്ഥാന് രണ്ടാമത്തെ അന്തര്‍വാഹിനി കൈമാറി ചൈന. ചൈനയില്‍നിന്നു എട്ട് പുതിയ ഹാംഗൂര്‍ ക്ലാസ് അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള കരാര്‍ ചൈനയുമായി പാക്കിസ്ഥാന് ഒപ്പുവച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ അന്തര്‍വാഹിനി കൈമാറിയിരിക്കുന്നത്.
ചൈനയുമായി 500 കോടി യുഎസ് ഡോളറിന്റെ കരാറിലാണ് പാക്കിസ്ഥാന് ഏര്‍പ്പെട്ടിരിക്കുന്നത്. കരാര്‍ പ്രകാരം നാല് അന്തര്‍വാഹിനികള്‍ ചൈനയില്‍ നിര്‍മിച്ചു കൈമാറും. ബാക്കിയുള്ളവ സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ പാക്കിസ്ഥാനില്‍ നിര്‍മിക്കും.