രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്ത അവസാന ബ്രിട്ടീഷ് പൈലറ്റും വിടവാങ്ങി
Tuesday, March 18, 2025 11:28 PM IST
ലണ്ടൻ: രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്തവരിൽ ജീവിച്ചിരുന്ന അവസാന ബ്രിട്ടീഷ് പൈലറ്റും ചരിത്രത്തിൽ മറഞ്ഞു.
നാസി വ്യോമസേനയോടു പോരാടിയ അയർലൻഡുകാരനായ ജോൺ പാഡി ഹിമിംഗ്വേയാണ് (105) മരിച്ചത്. തിങ്കളാഴ്ച ഡബ്ലിനിലെ വീട്ടിലായിരുന്നു അന്ത്യം.