ഗായകൻ പോൾ ഫ്ലോറസ് കൊല്ലപ്പെട്ടു
Monday, March 17, 2025 11:38 PM IST
ലിമ: പെറുവിലെ പ്രശസ്ത ഗായകൻ പോൾ ഫ്ലോറസ് (39) കൊല്ലപ്പെട്ടു. അദ്ദേഹം അംഗമായ ബാൻഡിന്റെ വാഹനത്തിനു നേർക്കുണ്ടായ ആക്രമണമാണു മരണത്തിൽ കലാശിച്ചത്.
എൽ പലോമർ സ്റ്റേഡിയത്തിലെ പരിപാടിക്കു ശേഷം കാസ റിയൽ ഡി സാന്റ ക്ലാര നൈറ്റ് ക്ലബ്ബിലേക്ക് പോവുകയായിരുന്നു ബാൻഡിലെ അംഗങ്ങൾ. പുലർച്ചെയാണ് ടൂർ ബസിന് നേരേ അക്രമണമുണ്ടായത്.