സുനിത വില്യംസും ബുച്ച് വില്‍മറും ആരോഗ്യം വീണ്ടെടുത്തശേഷം വൈറ്റ് ഹൗസിലെത്തും: ട്രംപ്
Thursday, March 20, 2025 2:01 AM IST
വാഷിംഗ്ടണ്‍: ഭൂമിയില്‍ തിരികെയെത്തിയ സുനിത വില്യംസും ബുച്ച് വില്‍മറും ആരോഗ്യം വീണ്ടെടുത്തശേഷം വൈറ്റ്ഹൗസ് സന്ദര്‍ശിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അവര്‍ ആരോഗ്യം വീണ്ടെടുക്കേണ്ടതുണ്ട്.
നിങ്ങള്‍ക്കറിയാമോ അവിടെയാണെങ്കില്‍ നിങ്ങളുടെ പേശികള്‍ വലിയാതിരിക്കും. നിങ്ങള്‍ക്കു ഗുരുത്വാകര്‍ഷണം ഉണ്ടാകില്ല. ആയിരം പൗണ്ട് വരെ നിങ്ങൾക്ക് ഉയര്‍ത്താനാകും. അവര്‍ ആരോഗ്യം വീണ്ടെടുക്കണം. അത് അല്പം ശ്രമകരമാണ്. എങ്കിലും അതിനുശേഷം അവര്‍ ഓവല്‍ ഓഫീസിലെത്തും- ഫോക്സ് ന്യൂസിനോട് ട്രംപ് പറഞ്ഞു.