ഗാ​​​​സ സി​​റ്റി: ര​​​​ണ്ടാം ഘ​​​​ട്ട വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ത്ത് ഗാ​​​​സ​​​​യി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഇ​​​​തു​​​​വ​​​​രെ 413 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ചൊ​​​​വ്വാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ ഗാ​​​​സ മു​​​​ന​​​​മ്പി​​​​ൽ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​ണ്. ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ നി​​​​ല​​​​വി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ക​​​​രാ​​​​ർ ലംഘിച്ചാണ് ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത ബോം​​​​ബാ​​​​ക്ര​​​​മ​​​​ണം.

വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ക​​​​രാ​​​​റി​​​​ൽ മാ​​​​റ്റം വേ​​​​ണ​​​​മെ​​​​ന്ന ഇ​​​​സ്ര​​​​യേ​​​​ലിന്‍റെ ആ​​​​വ​​​​ശ്യം ഹ​​​​മാ​​​​സ് നി​​​​ര​​​​സി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.ഹ​​​​മാ​​​​സി​​​​നെ​​​​തി​​​​രേ കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​യി ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​ന്‍റെ ഓ​​​​ഫീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.


തെ​​​​ക്ക​​​​ൻ ന​​​​ഗ​​​​ര​​​​മാ​​​​യ റാ​​​​ഫ​​​​യി​​​​ലെ വീ​​​​ടി​​​​നു നേ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ലെ 17 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. അ​​​​തി​​​​ൽ 12 പേ​​​​ർ സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​ണ്.