കാനഡയിൽ ഏപ്രിൽ അവസാനം തെരഞ്ഞെടുപ്പ്
Thursday, March 20, 2025 11:01 PM IST
ഒട്ടാവ: ഏപ്രിൽ 28ന് കാനഡയിൽ പൊതുതെരഞ്ഞെടുപ്പ് നടന്നേക്കും. പ്രധാനമന്ത്രി മാർക്ക് കാർണി ഇതു സംബന്ധിച്ച പ്രഖ്യാപനം ഞായറാഴ്ച നടത്തുമെന്നാണു റിപ്പോർട്ട്.
ഇപ്പോഴത്തെ സർക്കാരിന് ഒക്ടോബർ വരെ കാലാവധിയുണ്ട്. എന്നാൽ, അടുത്തകാലത്ത് ഭരണകക്ഷിയായ ലിബറൽ പാർട്ടിയുടെ ജനസമ്മതിയിലുണ്ടായ വർധന വോട്ടാക്കി മാറ്റാനാണ് കാർണിയുടെ നീക്കം.