ബെൻ ഗിവിറിന്റെ പാർട്ടി വീണ്ടും നെതന്യാഹു സർക്കാരിൽ
Tuesday, March 18, 2025 11:28 PM IST
ജറുസലെം: ഇസ്രയേലിലെ തീവ്ര വലതുപക്ഷ നേതാവ് ബെൻ ഗിവിറിന്റെ പാർട്ടി വീണ്ടും നെതന്യാഹു സർക്കാരിന്റെ ഭാഗമായി.
ജനുവരിയിൽ ഗാസയിൽ വെടിനിർത്തലിനു നെതന്യാഹു സമ്മതിച്ചതിനെത്തുടർന്നായിരുന്നു ബെൻ ഗിവിറിന്റെ പാർട്ടി സഖ്യം വിട്ടത്.
ബെന്നിന്റെ തിരിച്ചുവരവ് നെതന്യാഹുവിന്റെ കൂട്ടുകക്ഷി സർക്കാരിന് ശക്തി പകരുമെന്നാണു വിലയിരുത്തൽ.