പ്രധാനമന്ത്രി മോദി അടുത്ത മാസം ശ്രീലങ്കയിലേക്ക്
Sunday, March 16, 2025 1:34 AM IST
കൊളംബോ: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം ശ്രീലങ്ക സന്ദർശിക്കും. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ കഴിഞ്ഞവർഷത്തെ ഡൽഹി സന്ദർശനത്തിൽ ഒപ്പിട്ട ധാരണകൾക്ക് അന്തിമരൂപം നൽകുകയാണു ലക്ഷ്യം.
ലങ്കൻ വിദേശകാര്യമന്ത്രി വിജിത ഹെറാത് പാർലമെന്റിൽ അറിയിച്ചതാണ് ഇക്കാര്യം. 2015 നുശേഷം ശ്രീലങ്കയിലേക്കുള്ള മോദിയുടെ നാലാം സന്ദർശനമാണിത്.