പരസ്പരം ആക്രമിച്ച് റഷ്യയും യുക്രെയ്നും
Thursday, March 20, 2025 12:37 AM IST
കീവ്: റഷ്യയും യുക്രെയ്നും പരസ്പരം വ്യോമാക്രമണങ്ങൾ നടത്തി. യുക്രെയ്ന്റെ ഊർജ സംവിധാനങ്ങളെ ആക്രമിക്കില്ലെന്ന് റഷ്യൻ പ്രസിഡന്റ് പുടിൻ യുഎസ് പ്രസിഡന്റ് ട്രംപിന് ഉറപ്പുകൊടുത്തതിനു പിന്നാലെയായിരുന്നു ആക്രമണങ്ങൾ.
പുടിൻ-ട്രംപ് ഫോൺ ചർച്ചയ്ക്കു പിന്നാലെ റഷ്യൻ സേന 40 ഡ്രോണുകൾ പ്രയോഗിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. സുമി പ്രദേശത്ത് ആശുപത്രികളും ഭവനങ്ങളും അടക്കമുള്ള സിവിലിയൻ കെട്ടിടങ്ങൾ ആക്രമിക്കപ്പെട്ടു.
രണ്ട് ആശുപത്രികൾക്കു കേടുപാടുണ്ടായി. സ്ലൊവിയാൻസ്ക് നഗരത്തിൽ റെയിൽവേയ്ക്കു വൈദ്യുതി നല്കുന്ന സംവിധാനങ്ങളും ആക്രമണത്തിനിരയായി. യുക്രെയ്ൻ സേന 57 ഡ്രോണുകൾ പ്രയോഗിച്ചതായി റഷ്യ അറിയിച്ചു.
തെക്കൻ റഷ്യയിലെ ക്രാസ്നോദാറിൽ യുക്രെയ്ൻ ഡോൺ പതിച്ച് എണ്ണസംഭരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായി.