യുഎന്നിൽ പാക്കിസ്ഥാന് മറുപടിയുമായി ഇന്ത്യ
Sunday, March 16, 2025 1:34 AM IST
ന്യൂയോർക്ക്: ജമ്മുകാഷ്മീരിനെക്കുറിച്ച് ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാൻ നടത്തിയ പരാമർശത്തിന് ശക്തമായ മറുപടി നൽകി ഇന്ത്യ.
നിരന്തരം ഇത്തരം പരാമർശങ്ങൾ നടത്തുന്നതിലൂടെ അതിർത്തി കടന്നുള്ള ഭീകരവാദത്തെ ന്യായീകരിക്കാൻ പാക്കിസ്ഥാനു കഴിയില്ലെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി. ഹരീഷ് പറഞ്ഞു.
വർഗീയത നിറഞ്ഞ പാക്കിസ്ഥാന്റെ മനോഭാവം ഏവർക്കും സുപരിചിതമാണെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം കാഷ്മീർ എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ഇസ്ലാമോഫോബിയ ദിനാചരണവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിലായിരുന്നു പാക്കിസ്ഥാന്റെ അനാവശ്യ പരാമർശം.