യാ​​​ങ്കോ​​​ൺ: ​​​മ്യാ​​​ൻ​​​മ​​​റി​​​ൽ പ​​​ട്ടാ​​​ള​​​ക്കാ​​​ർ മെ​​​ത്രാ​​​സ​​​ന​​​പ്പ​​​ള്ളി തീ​​​വ​​​ച്ചു​​​ന​​​ശി​​​പ്പി​​​ച്ചു. വ​​​ട​​​ക്ക​​​ൻ മ്യാ​​​ൻ​​​മ​​​റി​​​ലെ ക​​​ച്ചി​​​ൻ സം​​​സ്ഥാ​​​ന​​​ത്ത് ബാ​​​ൻ​​​മാ പ​​​ട്ട​​​ണ​​​ത്തി​​​ൽ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന സെ​​​ന്‍റ് പാ​​​ട്രി​​​ക് ക​​​ത്തീ​​​ഡ്ര​​​ലി​​​നു ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​ണ് തീ​​​വ​​​ച്ച​​​ത്.

പ​​​ട്ട​​​ണ​​​ത്തി​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന സൈ​​​നി​​​ക​​​രാ​​​ണ് തീ​​​വ​​​ച്ച​​​ത്. വി​​​ശു​​​ദ്ധ പാ​​​ട്രി​​​ക്കി​​​ന്‍റെ തി​​​രു​​​നാ​​​ളി​​​നു ത​​​ലേ​​​ന്നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. മെ​​​ത്രാ​​​സ​​​ന പ​​​ള്ളി​​​യോ​​​ടു ചേ​​​ർ​​​ന്നു സ്ഥി​​​തി ചെ​​​യ്തി​​​രു​​​ന്ന ബാ​​​ൻ​​​മാ രൂ​​​പ​​​താ ആ​​​സ്ഥാ​​​ന​​​വും ഹൈ​​​സ്കൂ​​​ളും ഫെ​​​ബ്രു​​​വ​​​രി 26ന് ​​​പ​​​ട്ടാ​​​ളം തീ​​​വ​​​ച്ചു ന​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു.


2021 ഫെ​​​ബ്രു​​​വ​​​രി മു​​​ത​​​ൽ മ്യാ​​​ൻ​​​മ​​​ർ ഭ​​​രി​​​ക്കു​​​ന്ന പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണ​​​കൂ​​​ടം വി​​​മ​​​ത​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​ത്തു​​​ന്ന സൈ​​നി​​ക​​നീ​​ക്ക​​ത്തി​​നി​​ടെ ഒ​​​ട്ടേ​​​റെ ക​​​ത്തോ​​​ലി​​​ക്കാ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ ന​​​ശി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ബാ​​​ൻ​​​മാ രൂ​​​പ​​​ത​​​യി​​​ൽ​​​പ്പെ​​​ട്ട സെ​​​ന്‍റ് മൈ​​​ക്കി​​​ൾ​​​സ് പ​​​ള്ളി ഈ ​​​മാ​​​സം മൂ​​​ന്നി​​​നു പ​​​ട്ടാ​​​ളം ന​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു. ചി​​​ൻ സം​​​സ്ഥാ​​​ന​​​ത്ത് ഫെ​​​ബ്രു​​​വ​​​രി ആ​​​റി​​​നു ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ സേ​​​ക്ര​​ഡ് ഹാ​​​ർ​​​ട്ട് പ​​​ള്ളി ന​​​ശി​​​ച്ചി​​​രു​​​ന്നു.