അമേരിക്കൻ വിദ്യാഭ്യാസ വകുപ്പ് ട്രംപ് പൂട്ടുന്നു
Thursday, March 20, 2025 11:01 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ഫെഡറൽ വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കുമെന്നു റിപ്പോർട്ട്.
ട്രംപിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. വിദ്യാഭ്യാസ വകുപ്പ് പാഴ്ച്ചെലവാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
വകുപ്പ് പൂട്ടാനും വിദ്യാഭ്യാസച്ചുമതല സംസ്ഥാനങ്ങൾക്കു തിരിച്ചുനല്‍കാനും വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മോഹന്‍ നിർദേശം നല്കുന്ന ഉത്തരവായിരിക്കും ട്രംപ് പുറപ്പെടുവിക്കുക.
അതേസമയം, വിദ്യാഭ്യാസ വകുപ്പ് പൂട്ടാൻ യുഎസ് കോൺഗ്രസിന്റെ അനുമതി വേണം. 1979ൽ കോൺഗ്രസാണു വകുപ്പ് രൂപവത്കരിച്ചത്.